രണ്ടാം ലോംഗ് മാർച്ചിനായി ആയിരക്കണക്കിന് കർഷകർ നാസിക്കിൽ; പോലീസ് ഭീഷണി വകവെക്കാതെ മുന്നോട്ടുപോകും

  • 17
    Shares

മഹാരാഷ്ട്രയിലെ രണ്ടാം ലോംഗ് മാർച്ചിനായി 7500ലധികം വരുന്ന കർഷകർ നാസിക്കിലെത്തി. ഇന്നലെ ഇവരെ പോലീസ് തടഞ്ഞിരുന്നു. എന്നാൽ സമരത്തിൽ നിന്ന് പിന്നോട്ടേക്കില്ലെന്നാണ് കർഷകർ പറയുന്നത്. പോലീസ് ഭീഷണി വകവെക്കാതെ മുന്നോട്ടുപോകുമെന്ന് കർഷകർ പറയുന്നു

ആദ്യ ഘട്ടത്തിൽ അരലക്ഷം പേരെ അണിനിരത്തിയാണ് സമരം നടത്തിയതെങ്കിൽ ഇത്തവണ ഒരു ലക്ഷം പേരാണ് സമരത്തിന്റെ ഭാഗമാകുന്നത്. മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കർഷകർ നാസിക്കിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

എട്ട് ദിവസം കൊണ്ട് 165 കിലോമീറ്റർ കാൽനടയായി പിന്നിട്ടാണ് മാർച്ച് അവസാനിക്കുക. കഴിഞ്ഞ വർഷം സംഘടിപ്പിച്ച ലോംഗ് മാർച്ചിൽ വാഗ്ദാനം നൽകിയ ഉറപ്പുകൾ പാലിക്കാത്തതിനെ തുടർന്നാണ് കർഷകർ വീണ്ടും പ്രതിഷേധവുമായി രംഗത്തുവന്നത്.

Leaders of AIKS addressing farmers who have arrived to march from Nahsik to Mumbai. The police had stopped a lot of…

Posted by All India Kisan Sabha on Wednesday, 20 February 2019

കർഷകർ ഒത്തുകൂടിയ മുംബൈ മൈതാനത്ത് പോലീസ് വലിയ സന്നാഹമൊരുക്കിയിട്ടുണ്ട്. എന്നാൽ സമരവുമായി മുന്നോട്ടുപോകാനാണ് കിസാൻ സഭാ നേതാക്കളുടെ തീരുമാനം.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *