കേന്ദ്രത്തെ വിറപ്പിച്ച് ഡൽഹിയിൽ കർഷക റാലി; തമിഴ്‌നാട്ടിൽ നിന്നുള്ള കർഷകരെത്തിയത് ആത്മഹത്യ ചെയ്ത കർഷകരുടെ തലയോട്ടികളുമായി

  • 52
    Shares

കേന്ദ്രസർക്കാരിന്റെ വികലമായ കാർഷിക നയത്തിനെതിരെ പാർലമെന്റിലേക്ക് പ്രതിഷേധവുമായി കർഷകർ. ഒരു ലക്ഷത്തോളം കർഷകരാണ് മാർച്ചിൽ അണിനിരന്നത്. കാർഷിക കടങ്ങൾ എഴുതി തള്ളുക, വിളകൾക്ക് ന്യായമായ വില ഏർപ്പെടുത്തുക, മാസം 50,00 രൂപ പെൻഷൻ നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച്

തമിഴ്‌നാട്ടിൽ നിന്നുള്ള ചില കർഷകർ നഗ്നരായാണ് മാർച്ചിൽ പങ്കെടുത്തത്. 1200 ഓളം കർഷകരാണ് തമിഴ്‌നാട്ടിൽ നിന്നും മാർച്ചിൽ പങ്കെടുക്കാനായി എത്തിയത്. കടബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്ത കർഷകരുടെ തലയോട്ടികളുമേന്തിയായിരുന്നു പ്രതിഷേധ മാർച്ച്

ഡൽഹിയിലെ നിസാമുദ്ദീൻ, ബിജ്വാസൻ, സബ്ജി മണ്ഡി, ആനന്ദ് വിഹാർ എന്നിവിടങ്ങളിൽ നിന്നാണ് പദയാത്ര പാർലമെന്റിലേക്ക് എത്തിയത്. കിസാൻ സഭ ദേശീയ പ്രസിഡന്റ് അശോക് ധാവലെ തുടങ്ങിയവർ മാർച്ചിൽ പങ്കെടുക്കുന്നുണ്ട്. സിപിഎമ്മിന്റെ അഖിലേന്ത്യാ കിസാൻ സഭ, സ്വരാജ് ഇന്ത്യ തുടങ്ങിയ സംഘടനകളാണ് റാലിയെ നയിക്കുന്നത്.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *