കേന്ദ്രം കരാറിലേർപ്പെട്ടു; ഡൽഹിയിലെ കർഷക സമരം അവസാനിപ്പിച്ചു

  • 10
    Shares

നരേന്ദ്രമോദി സർക്കാരിന്റെ വികലമായ കാർഷിക നയങ്ങളിൽ പ്രതിഷേധിച്ച് ഡൽഹിയിലേക്ക് കർഷകർ നടത്തിയ മാർച്ച് അവസാനിപ്പിച്ചു. ഭാരതിയ കിസാൻ യൂനിയൻ നടത്തിയ കിസാൻ ക്രാന്തി പദയാത്രയാണ് ഡൽഹി കിസാൻ ഘട്ടിൽ അവസാനിച്ചത്. ബുധനാഴ്ച പുലർച്ചെയോടെയാണ് മാർച്ച് അവസാനിപ്പിക്കുന്നതായി കർഷക നേതാക്കൾ അറിയിച്ചത്.

തങ്ങളുന്നയിച്ച ആവശ്യങ്ങളിൽ ഭൂരിഭാഗം ആവശ്യങ്ങളിലും കേന്ദ്രസർക്കാർ കർഷകരുമായി കരാർ ഏർപ്പെട്ടതായി ഭാരതീയ കിസാൻ യൂനിയൻ വക്താവ് പറഞ്ഞു. ആറ് ദിവസത്തിനുള്ളിൽ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.

എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് 12 ദിവസം യാത്ര ചെയ്ത് ഡൽഹിയിൽ എത്തിച്ചേർന്ന യാത്ര വിജയം കണ്ടതായി യൂനിയൻ വക്താവ് രാകേഷ് തികൈത് പറഞ്ഞു. കർഷകർ ക്ഷീണിതരാണെന്നും ഇതിനാൽ യാത്ര തത്കാലം അവസാനിപ്പിച്ച് വീടുകളിലേക്ക് പോകുകയാണെന്നും രാകേഷ് തികൈത് പറഞ്ഞു.

എഴുപതിനായിരത്തോളം കർഷകരാണ് പദയാത്രയിൽ പങ്കെടുത്തത്. ഉത്തർപ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിൽ നിന്നായിരുന്നു ഡൽഹിയിലേക്ക് പദയാത്ര നടത്തിയത്. അഞ്ഞൂറോളം ട്രാക്റ്ററുകളിൽ പ്രക്ഷോഭകർ ഇവരെ അനുഗമിച്ചിരുന്നു. പോലീസ് ഇവരെ തടയാനുള്ള ശ്രമത്തിനിടെ ലാത്തിച്ചാർജിലും കണ്ണീർവാതക പ്രയോഗത്തിനും നിരവധി പേർക്ക് പരുക്കേറ്റിരുന്നു.

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *