മുഖ്യമന്ത്രിയാകാൻ ജഗൻ മോഹൻ റെഡ്ഡി 1500 കോടി വാഗ്ദാനം ചെയ്തു; വിവാദ വെളിപ്പെടുത്തലുമായി ഫാറുഖ് അബ്ദുള്ള

Loading...
  • 13
    Shares

2009ൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ എസ് രാജശേഖര റെഡ്ഡിയുടെ മരണത്തിന് ശേഷം മകൻ ജഗൻ മോഹൻ റെഡ്ഡി മുഖ്യമന്ത്രി സ്ഥാനം ലഭിക്കാൻ 1500 കോടി വാഗ്ദാനം ചെയ്തിരുന്നുവെന്ന വെളിപ്പെടുത്തലുമായി ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള

ആന്ധ്രാപ്രദേശിൽ ടിഡിപിക്കായി പ്രചാരണ പരിപാടിയിൽ സംസാരിക്കാൻ എത്തിയതായിരുന്നു ഫാറൂഖ് അബ്ദുള്ള. ജഗൻ മോഹന്റെ പാർട്ടിയായ വൈ എസ് ആർ കോൺഗ്രസിന്റെ ശക്തികേന്ദ്രമായ കഡപ്പയിൽ നടന്ന പ്രചാരണ പരിപാടിയിലാണ് ഫാറുഖ് അബ്ദുള്ള വെളിപ്പെടുത്തൽ നടത്തിയത്.

വൈ എസ് രാജശേഖര റെഡ്ഡി മരിച്ചതിന് പിന്നാലെ ഡൽഹിയിലെ എന്റെ വീട്ടിലെത്തിയ ജഗൻ മോഹൻ മുഖ്യമന്ത്രി പദവി ലഭിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡിന് 1500 കോടി നൽകാൻ തയ്യാറാണെന്ന് അറിയിച്ചു. എന്നായിരുന്നു ഫാറൂഖ് അബ്ദുള്ളയുടെ വെളിപ്പെടുത്തൽ

എന്നാൽ വൈ എസ് ആർ കോൺഗ്രസും കോൺഗ്രസും ആരോപണം നിഷേധിച്ച് രംഗത്തുവന്നിട്ടുണ്ട്. മുഖ്യമന്ത്രിയാകാൻ ജഗൻ പലവഴികളും നോക്കിയിട്ടുണ്ടാകും. എന്നാൽ ഹൈക്കമാൻഡിന് പണം നൽകിയിട്ടില്ലെന്ന് കോൺഗ്രസ് പ്രതികരിച്ചു. ആരോപണം അടിസ്ഥാന രഹിതമാണെന്ന് പ്രതികരിച്ച വൈ എസ് ആർ കോൺഗ്രസ് ഫാറുഖ് അബ്ദുള്ളക്കെതിരെ നിയമനടപടി ആരംഭിച്ചിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *