ജോത്സ്യൻ നിർദേശിച്ചു; ഒരു മാസം പ്രായമുള്ള പെൺകുഞ്ഞിനെ അച്ഛൻ കഴുത്തുഞെരിച്ചു കൊന്നു, ഞെട്ടിക്കുന്ന സംഭവം ചിക്മംഗളൂരുവിൽ

ഒരു മാസം പ്രായമുള്ള പെൺകുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊന്ന സംഭവത്തിൽ കുട്ടിയുടെ അച്ഛൻ അറസ്റ്റിൽ. കർണാടകയിലെ ചിക്മംഗളൂരുവിലാണ് ഞെട്ടിക്കുന്ന സംഭവം. കുട്ടിയുടെ അച്ഛൻ മഞ്ജുനാഥാണ് അറസ്റ്റിലായത്.

പെൺകുട്ടി ഉണ്ടായതിൽ ഇയാൾക്ക് ഇഷ്ടക്കേടുണ്ടായിരുന്നു. തുടർന്ന് ഇയാൾ ജ്യോത്സനെ സമീപിക്കുകയായിരുന്നു. ജ്യോത്സനാണ് കുട്ടിയെ കൊലപ്പെടുത്താൻ നിർദേശം നൽകിയത്. സംഭവ ദിവസം ഭാര്യ അടുക്കളയിൽ ജോലി ചെയ്തുകൊണ്ടിരിക്കെ ഇയാൾ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഭാര്യ തിരിച്ചെത്തിയപ്പോൾ കുട്ടിയുടെ മൂക്കിൽ നിന്ന് രക്തം വരുന്നത് ശ്രദ്ധിക്കുകയും മഞ്ജുനാഥിനെ വിളിച്ച് കുട്ടിയുമായി ആശുപത്രിയിൽ എത്തുകയുമായിരുന്നു. മരണത്തിൽ അസ്വാഭാവികത ശ്രദ്ധിച്ച ഡോക്ടർ പോലീസിനെ വിവരം അറിയിക്കണമെന്ന് പറഞ്ഞതോടെ മഞ്ജുനാഥ് ദേഷ്യപ്പെടുകയായിരുന്നു. സംശയം തോന്നിയ ഭാര്യയാണ് ഇയാൾക്കെതിരെ പോലീസിൽ പരാതി നൽകിയത്. മഞ്ജുനാഥ് കുറ്റം സമ്മതിച്ചിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *