സഹപാഠിയെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടു; മകളെ അച്ഛൻ തലക്കടിച്ചു കൊന്നു

Loading...
  • 65
    Shares

സഹപാഠിയെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ട മകളെ അച്ഛൻ തലയ്ക്കടിച്ചു കൊന്നു. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലാണ് സംഭവം. 22 വയസ്സുള്ള ചന്ദ്രികയാണ് കൊല്ലപ്പെട്ടത്. ചന്ദ്രികക്ക് 22 വയസ്സ് തികഞ്ഞതിന്റെ തൊട്ടടുത്ത ദിവസമാണ് കൊലപാതകം

പിറന്നാൾ ആഘോഷത്തിനിടെ ചന്ദ്രിക തന്റെ പ്രണയം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. വിവാഹം നടത്തി തരണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ചന്ദ്രികയുടെ പിതാവ് കൊട്ടയ്യ ഇതു സമ്മതിച്ചില്ല. താൻ കണ്ടുപിടിക്കുന്ന ആളെ വിവാഹം ചെയ്യണമെന്നായിരുന്നു കൊട്ടയ്യയുടെ ആവശ്യം.

സഹപാഠിയുമായി സംസാരിക്കരുതെന്നും മറ്റൊരാളുമായി വിവാഹം ഉറപ്പിക്കാൻ പോകുകയാണെന്നും കൊട്ടയ്യ പറഞ്ഞു. പിറ്റേ ദിവസം മകൾ കാമുകനോട് ഫോണിൽ സംസാരിക്കുന്നത് കണ്ട കൊട്ടയ്യ കോടാലിയുടെ പിടി കൊണ്ട് ചന്ദ്രികയുടെ തലക്ക് അടിക്കുകയായിരുന്നു. ആശുപത്രിയിൽ വെച്ചാണ് ചന്ദ്രിക മരിച്ചത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *