50 ലക്ഷമാളുകളെ ഒറ്റയടിക്ക് കൊല്ലാൻ ശേഷിയുള്ള രാസപദാർഥം ഇൻഡോറിൽ പിടികൂടി

  • 13
    Shares

മാരകശേഷിയുള്ള രാസപദാർഥമായ ഫെന്റാനൈനൽ ഇൻഡോറിലെ അനധികൃത ലബോറട്ടറിയിൽ നിന്ന് പിടികൂടി. 50 ലക്ഷമാളുകളെ ഒറ്റയടിക്ക് കൊല്ലാൻ ശേഷിയുള്ള രാസപദാർഥമാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് പിടിച്ചെടുത്തത്. ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ലബോറട്ടറിയിലെ ശാസ്ത്രജ്ഞരുടെ സഹായത്തോടെയാണ് ലഹരിമരുന്ന് ഫെന്റാനൈൽ ആണെന്ന് സ്ഥിരീകരിച്ചത്.

പ്രദേശത്തെ ഒരു വ്യവസായിയും കെമിസ്റ്റും ചേർന്ന് നടത്തുന്ന ലബോറട്ടറിയാണിത്. ഇന്ത്യയിൽ ഇതാദ്യമായാണ് ഫെന്റാനൈൽ പിടികൂടുന്നത്. രാസായുധമായി ഉപയോഗിച്ചാൽ നിരവധി ആളുകൾ കൂട്ടത്തോടെ കൊല്ലപ്പെടാൻ കാരണമായേക്കും. ഹെറോയിനേക്കാൾ 50 ഇരട്ടി അധികവീര്യമുള്ളതാണ് ഈ രാസവസ്തു. ഇതിന്റെ പൊടി വളരെ കുറഞ്ഞ അളവിൽ ശ്വസിച്ചാൽ പോലും ജീവന് ഭീഷണിയാണ്

രണ്ട് മില്ലി ഗ്രാം ഫെന്റാനൈൽ ശരീരത്തിലേക്ക് പ്രവേശിച്ചാൽ മരണം ഉറപ്പാണ്. പിടിച്ചെടുത്ത ലഹരിമരുന്നിന് അന്താരാഷ്ട്ര വിപണിയിൽ 110 കോടി രൂപ വില മതിക്കും. മെക്‌സിക്കൻ ലഹരിമരുന്ന് മാഫിയയാണ് ഇന്ത്യയിൽ ഈ മരുന്ന് നിർമിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *