ഊട്ടി കേന്ദ്രസർക്കാർ വെടിമരുന്ന് ശാലയിൽ സ്‌ഫോടനം; ആറ് പേർക്ക് പരുക്ക്; മൂന്ന് പേരുടെ നില ഗുരുതരം

ഊട്ടി നീലഗിരി അറുവൻകാട് വെടിമരുന്ന് ശാലയിലുണ്ടായ സ്‌ഫോടനത്തിൽ ആറ് പേർക്ക് പരുക്ക്. കേന്ദ്രസർക്കാരിന്റെ ഉടമസ്ഥതയിലുള്ള വെടിമരുന്ന് ശാലയിലാണ് സ്‌ഫോടനമുണ്ടായത്. പരുക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇവരെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് മൂന്ന് പേരെ അറുവൻകാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സൂരജ്കുമാർ, സർഗുണം മുരളി, റോബിൻ എന്നിവരുടെ പരുക്കാണ് ഗുരുതരമായത്. സൂരജിന് 70 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. നാഗരാജ്, ദിനേഷ്, റോഷൻ എന്നിവരാണ് അറുവൻകാട് ആശുപത്രിയിൽ ചികിത്സയിലുള്ളത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *