തകർന്ന വ്യോമസേനാ വിമാനത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ടു; 13 പേർക്കായുള്ള തെരച്ചിൽ തുടരുന്നു

അരുണാചലിൽ ഇന്ത്യ-ചൈന അതിർത്തിയിൽ വെച്ച് കാണാതായ വ്യോമസേനാ വിമാനത്തിന്റെ ഭാഗങ്ങൾ കണ്ടെത്തി. ലിപോയ്ക്ക് 16 കിലോമീറ്റരർ അകലെയാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇതിന്റെ ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.

വിമാനാപകടത്തിന് ശേഷം പ്രദേശത്ത് തീപിടിത്തമുണ്ടായെന്നും ചിത്രത്തിൽ നിന്ന് വ്യക്തമാകുന്നുണ്ട്. വിമാനത്തിലുണ്ടായിരുന്ന മലയാളികൾ അടക്കമുള്ള 13 വ്യോമസേനാ ഉദ്യോഗസ്ഥർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.

കാണാതായതിന്റെ എട്ടാം ദിവസത്തിലാണ് വിമാനത്തിന്റെ ഭാഗങ്ങൾ കണ്ടെടുക്കാൻ സാധിച്ചത്. അപകടം നടന്ന സ്ഥലം നിബിഡ വനമാണ്. കൊല്ലം സ്വദേശി അനൂപ് കുമാർ, തൃശ്ശൂർ സ്വദേശി വിനോദ്, കണ്ണൂർ സ്വദേശി എൻ കെ ഷറിൻ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്ന മലയാളികൾ.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *