മനുഷ്യക്കടത്തിനെതിരെ പ്രവർത്തിച്ച അഞ്ച് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തു

  • 8
    Shares

ജാർഖണ്ഡിൽ മനുഷ്യക്കടത്തിനെതിരെ പ്രവർത്തിച്ച സന്നദ്ധ പ്രവർത്തകരായ അഞ്ച് സ്ത്രീകളെ തോക്കിൻ മുനയിൽ കൂട്ടബലാത്സംഗം ചെയ്തു. ഖുണ്ടി ജില്ലയിലാണ് സംഭവം. മനുഷ്യക്കടത്തിനെതിരെ തെരുവ് നാടകം കളിച്ചു കൊണ്ടിരിക്കെയാണ് സംഭവം

സംഘത്തിലുണ്ടായിരുന്ന പുരുഷൻമാരെ മർദിച്ച് അവശരാക്കിയ ശേഷമാണ് സ്ത്രീകളെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ആർ സി മിഷൻ സ്‌കൂളിന് സമീപം തെരുവ് നാടകം കളിച്ചു കൊണ്ടിരിക്കെയാണ് അക്രമി സംഘം ഇവരെ ആക്രമിച്ചത്.

സ്ത്രീകളെ ബലം പ്രയോഗിച്ച് കാറിൽ കയറ്റുകയും ജനവാസമില്ലാത്ത സ്ഥലത്ത് എത്തിച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഇരകളായ അഞ്ച് പേരിൽ നാലു പേരും അവിവാഹിതരാണ്. സംഘത്തിലുണ്ടായിരുന്ന രണ്ട് കന്യാസ്ത്രീകളെ അക്രമിസംഘം വിട്ടയിച്ചിരുന്നു. ഇതിന് പിന്നാലെ ബലാത്സംഗ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *