കേരളത്തിന് ആശ്വാസം; പ്രളയദുരിതാശ്വാസ സെസ് ഏർപ്പെടുത്താൻ ജി എസ് ടി കൗൺസിലിന്റെ തീരുമാനം

  • 6
    Shares

ചരക്കുസേവന നികുതിക്ക് മേൽ ഒരു ശതമാനം പ്രളയ സെസ് ഏർപ്പെടുത്താൻ സംസ്ഥാന സർക്കാരിന് ജി എസ് ടി കൗൺസിലിന്റെ അനുമതി. കേരളത്തിന്റെ പ്രളയ ദുരിതാശ്വാസത്തിനായാണ് തീരുമാനം. പ്രളയാനന്തര പുനർനിർമാണത്തിന് കാര്യമായ തുക ഇതുവഴി സ്വരൂപിക്കാൻ കേരളത്തിന് സാധിക്കുമെന്നാണ് കരുതുന്നത്.

ഡൽഹിയിൽ ചേർന്ന ജി എസ് ടി കൗൺസിൽ യോഗത്തിലാണ് തീരുമാനം. നേരത്തെ ജി എസ് ടി മന്ത്രിതല ഉപസമിതിയും പ്രളയസെസ് പിരിക്കാൻ കേരളത്തിന് അനുമതി നൽകാൻ ശുപാർശ നൽകിയിരുന്നു. പുനർനിർമാണ പദ്ധതികൾക്ക് വേണ്ട ഫണ്ട് കണ്ടെത്താൻ പുറംവായ്പയുടെ പരിധി ഉയർത്താനും സംസ്ഥാന സർക്കാരിന് അനുമതി ലഭിച്ചു. സെസ് നിരക്ക്, കാലയളവ്, ഉത്പന്നങ്ങൾ എന്നീ കാര്യങ്ങൾ സംസ്ഥാനത്തിന് തീരുമാനിക്കാം.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *