ഉത്തരേന്ത്യയിൽ പേമാരിയും പ്രളയവും; മരണസംഖ്യ 80 കടന്നു

ഉത്തരേന്ത്യയിൽ തുടരുന്ന അതിശക്തമായ മഴയിൽ മരിച്ചവരുടെ എണ്ണം 80 കടന്നു. ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളിലാണ് പ്രളയക്കെടുതി രൂക്ഷം. ഉത്തരാഖണ്ഡിൽ ഗംഗ, അളകനന്ദ, മന്ദാകിനി നദികൾ കരകവിഞ്ഞൊഴുകുകയാണ്. സംസ്ഥാനത്ത് ഇന്നലെ മാത്രം 12 പേർ മരിച്ചു

ഹിമാചലിൽ കനത്ത മഴയിൽ റോഡുകൾ താറുമാറായി. വിനോദ സഞ്ചാരികൾ അടക്കം നിരവധി പേർ പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്. മണ്ണിടിച്ചിൽ കാരണം ഗതാഗതം തടസ്സപ്പെട്ട ഇടങ്ങളിൽ താത്കാലിക റോഡുകൾ നിർമിച്ച് ആളുകളെ പുറത്തെത്തിക്കാനുള്ള നടപടികൾ തുടരുകയാണ്. 570 കോടി രൂപയുടെ നഷ്ടം ഉത്തരാഖണ്ഡിലുണ്ടായതായാണ് കണക്കാക്കുന്നത്.

പഞ്ചാബിൽ 250 ഗ്രാമങ്ങളിൽ വെള്ളം കയറി. യമുനയിൽ ജലനിരപ്പ് ഉയർന്നതോടെ ഹരിയാന, ഡൽഹി സംസ്ഥാനങ്ങൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *