കർണാടകയിൽ ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് ആറ് ലക്ഷം പേർ; പലയിടങ്ങളിലും വെള്ളക്കെട്ട് ഇപ്പോഴും രൂക്ഷം

മഴ കുറഞ്ഞതോടെ റെഡ് അലർട്ട് പിൻവലിച്ചെങ്കിലും കർണാടകയിലെ ദുരന്തബാധിത പ്രദേശങ്ങൾ സാധാരണ നിലയിലേക്ക് തിരിച്ചെത്താൻ ഏറെ നാളുകളെടുക്കുമെന്ന് റിപ്പോർട്ട്. പലസ്ഥലങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. വെള്ളമിറങ്ങാൻ ഇനിയും സമയമെടുക്കുമെന്നാണ് അധികൃതർ പറയുന്നത്.

800 കേന്ദ്രങ്ങളിലായി ആറ് ലക്ഷത്തോളം പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. ഉത്തര കർണാടകയിലാണ് ഏറ്റവും കൂടുതൽ പേർ ക്യാമ്പുകളിൽ കഴിയുന്നത്. കുടിവെള്ളം, മരുന്ന്, ഇന്ധനം അടക്കമുള്ള വസ്തുക്കളുടെ ദൗർലഭ്യത മേഖലയിൽ അനുഭവപ്പെടുന്നുമ്ട്.

പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് 50 ലക്ഷം രൂപയും ഭാഗികമായി തകർന്നവർക്ക് ഒരു ലക്ഷം രൂപ വീതവും സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. 51 പേർ പ്രളയത്തിൽപ്പെട്ട് മരിച്ചു. 14 പേരെ കണ്ടെത്താനുണ്ട്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *