പണത്തിന്റെ സ്രോതസ്സ് തെളിയിക്കാനായില്ല; ഫ്രാങ്കോയുടെ സഹായി ഫാദർ ആന്റണി നടത്തിയത് കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമം

  • 20
    Shares

പീഡനക്കേസ് പ്രതിയായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായി ആന്റണി മാടശ്ശേരിയെ ആദായ നികുതി ഉദ്യോഗസ്ഥർ കൂടുതൽ ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസം ഇയാളിൽ നിന്ന് 9 കോടി 66 ലക്ഷം രൂപ പഞ്ചാബ് പോലീസ് പിടിച്ചെടുത്തിരുന്നു.

ചോദ്യം ചെയ്യലിൽ പണത്തിന്റെ സ്രോതസ്സ് തെളിയിക്കാൻ ആന്റണി മാടശ്ശേരിക്ക് സാധിച്ചില്ല. ബില്ലുകളോ രേഖകളോ പുരോഹിതൻ ഹാജരാക്കിയില്ല ഫാദർ ആന്റണി മാടശ്ശേരി നടത്തിയത് കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമമെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. സന്നദ്ധ സംഘടനകൾക്ക് ലഭിച്ച സംഭാവനകളിലും ഇയാൾ വൻ ക്രമക്കേട് നടത്തിയെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *