കന്നഡ നടനും മുൻ കേന്ദ്രമന്ത്രിയുമായ അംബരീഷ് അന്തരിച്ചു
കന്നഡ നടനും മുൻ കേന്ദ്രമന്ത്രിയുമായ അംബരീഷ് അന്തരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 66 വയസ്സായിരുന്നു. നടി സുമലതയാണ് ഭാര്യ. കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായി 230 ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. എംഎൽഎ, എംപി, കേന്ദ്രമന്ത്രി പദവികളും വഹിച്ചിട്ടുണ്ട്.
റിബൽ ആക്ടർ എന്നാണ് കന്നഡ സിനിമാ ആരാധകർ അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. 1994 കോൺഗ്രസിൽ ചേർന്ന അദ്ദേഹം 96ൽ പാർട്ടിയുമായി പിണങ്ങി കോൺഗ്രസ് ജനതാദളിൽ ചേർന്നു. എന്നാൽ പിന്നീട് കോൺഗ്രസിലേക്ക് തന്നെ തിരിച്ചെത്തുകയായിരുന്നു.
യുപിഎ മന്ത്രിസഭയിൽ കേന്ദ്രസഹമന്ത്രിയായിരുന്നു. കാവേരി വിഷയത്തിൽ കർണാടകയെ വഞ്ചിച്ചുവെന്നാരോപിച്ച് മന്ത്രിസ്ഥാനം രാജിവെക്കുകയായിരുന്നു.