ഗജ ചുഴലിക്കാറ്റിൽ തമിഴ്‌നാട്ടിൽ 20 പേർ മരിച്ചു; വ്യാപക നാശനഷ്ടം, വേളാങ്കണ്ണി പള്ളിയുടെ മകുടം തകർന്നു

  • 142
    Shares

തമിഴ്‌നാട് തീരത്ത് ആഞ്ഞടിച്ച ഗജ ചുഴലിക്കാറ്റിൽ 20 പേർ മരിച്ചതായി റിപ്പോർട്ടുകൾ. മരിച്ചവരിൽ നാല് പേർ സ്ത്രീകളാണ്. പുതുക്കോട്ടൈ, കൂഡല്ലൂർ, തിരുവാരൂർ, ത്രിച്ചി എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വ്യാപക നാശനഷ്ടമാണ് ഗജ തമിഴ്‌നാട്ടിൽ വരുത്തിയിരിക്കുന്നത്.

വിവിധ സ്ഥലങ്ങളിലായി മൂന്നൂറോളം ദുരിതാശ്വാസ ക്യാമ്പുകൾ സർക്കാർ തുറന്നിട്ടുണ്ട്. ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു. നിരവധി കെട്ടിടങ്ങളും വീടുകളും വീശിയിച്ച കാറ്റിൽ തകർന്നു. ആയിരക്കണക്കിന് വൈദ്യുതി പോസ്റ്റുകളും തകർന്നുവീണു.

വേളാങ്കണ്ണി പള്ളിയുടെ മകുടത്തിനും തകര്‍ച്ച നേരിട്ടിട്ടുണ്ട്. തമിഴനാടിന്റെ തീരദേശ പ്രദേശങ്ങളിലാണ് ഗജ കൂടുതലായും നാശം വിതച്ചിരിക്കുന്നത്.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *