ഗജ തീരത്തേക്ക് എത്തി: 76,290 പേരെ മാറ്റിപ്പാർപ്പിച്ചു; 300 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

  • 96
    Shares

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഗജ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്ത് എത്തി. മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിലാണ് തീരത്ത് കാറ്റ് വീശുന്നത്. മുൻകരുതലായി 76,290 പേരെ തമിഴ്‌നാട് ദുരന്ത നിവാരാണ അതോറിറ്റി മാറ്റി പാർപ്പിച്ചിട്ടുണ്ട്

ആറ് ജില്ലകളിലായി 300ഓളം ദുരിതാശ്വാസ ക്യാമ്പുകളും തുറന്നു. നാഗപട്ടണം, പുതുക്കോട്ടെ, രാമനാഥപുരം, തിരുവരൂർ, കൂടല്ലൂർ എന്നീ മേഖലകളിലാണ് ഗജ ദുരിതം വിതയ്ക്കുമെന്ന് കരുതപ്പെടുന്നത്. തമിഴ്‌നാടിന്റെ വിവിധ സ്ഥലങ്ങളിൽ അതിശക്തമായ മഴയും പെയ്യുന്നുണ്ട്.

കേരളത്തിൽ മത്സ്യത്തൊഴിലാളികൾ നവംബർ 16 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ തെക്കുകിഴക്കൻ അറബിക്കടലിലും കേരളാ തീരത്തും ലക്ഷദ്വീപ് ഭാഗത്തും കന്യാകുമാരി ഭാഗത്തും ഗൾഫ് ഓഫ് മാന്നാറിലും മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കേരളത്തിനകത്തും മലയോര പ്രദേശങ്ങളിലും നവംബർ 16ന് മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശിയേക്കാമെന്നാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ശക്തമായ കാറ്റിൽ മരങ്ങൾ വീഴാനും വൈദ്യുത ബന്ധം തടസ്സപ്പെടാനും സാധ്യതയുള്ളതിനാൽ മരങ്ങളുടെ കീഴിൽ വാഹനങ്ങൾ പാർക്ക് ചെയ്യാതിരിക്കാനും ബലഹീനമായ വൈദ്യുത പോസ്റ്റുകളുടെയും കെട്ടിടങ്ങളുടെയും ചുവട്ടിൽ നിന്ന് മാറിനിൽക്കാനും ശ്രദ്ധിക്കണമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *