ഗജ ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ തമിഴ്‌നാട് തീരം തൊടും; കനത്ത ജാഗ്രതാ നിർദേശം

  • 11
    Shares

ബംഗാൾ ഉൾക്കടലിലുണ്ടായ ന്യൂനമർദത്തെ തുടർന്ന് രൂപം കൊണ്ട ഗജ ചുഴലിക്കാറ്റ് ഇന്ന് തമിഴ്‌നാട് തീരത്തെത്തും. വൈകുന്നേരമോ രാത്രിയോടെയോ കാറ്റ് വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തമിഴ്‌നാട്, ആന്ധ്ര, പുതുച്ചേരി തീരങ്ങളിലാണ് ജാഗ്രതാ നിർദേശം. ഏഴ് തീരപ്രദേശ ജില്ലകൾക്ക് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്

കാരയ്ക്കൽ, പുതുക്കോട്ട, തഞ്ചാവൂർ, കടലൂർ, നാഗപട്ടണം, രാമനാഥപുരം, തിരുവാരൂർ ജില്ലകളിലാണ് കാറ്റ് വീശാൻ സാധ്യത. ഇവിടങ്ങളിൽ സ്‌കൂളുകൽക്ക് അവധി നൽകിയിട്ടുണ്ട്. നിലവിൽ പത്ത് കിലോമീറ്റർ വേഗതയിലാണ് കാറ്റ് നീങ്ങുന്നത്. എന്നാൽ തീരത്തോട് എത്തുമ്പോൾ മണിക്കൂറിൽ 80 മുതൽ 100 കിലോമീറ്റർ വേഗതിയിൽ വരെ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്

25,000ത്തോളം സുരക്ഷാ സംഘങ്ങളെ വിവിധ മേഖലകളിലായി വിന്യസിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ സൈന്യത്തിന്റെ സഹായം തേടാമെന്നും സർക്കാർ അറിയിച്ചു. ഗജയെ തുടർന്ന് കേരളത്തിലും ചിലയിടങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *