ഗജയിൽ വലഞ്ഞ തമിഴ്‌നാടിന് സഹായമെത്തിച്ച പിണറായിക്ക് നന്ദി പറഞ്ഞ് വിജയ് സേതുപതി

Loading...
  • 19
    Shares

ഗജ ചുഴലിക്കാറ്റ് ദുരിതം വിതച്ച തമിഴ്‌നാടിന് സഹായമെത്തിച്ച കേരളാ സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും നന്ദി പറഞ്ഞ് തമിഴ് താരം വിജയ് സേതുപതി. ട്വിറ്റർ വഴിയാണ് താരം നന്ദി പറഞ്ഞത്. ഗജ ചുഴലിക്കാറ്റ് ഉണ്ടായതിന് തൊട്ടടുത്ത ദിവസം തന്നെ സഹായ ഹസ്തവുമായി എത്തി. ഇപ്പോൾ ദുരിതാശ്വാസമായി 10 കോടി രൂപ അനുവദിച്ചു. കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ അവർകളുടെ സഹായ മനസ്‌കതക്കും സഹോദര സ്‌നേഹത്തിനും മുന്നിൽ വണങ്ങുന്നു എന്നായിരുന്നു ട്വീറ്റ്.

ഗജ ചുഴലിക്കാറ്റ് നാശം വിതച്ചതിന് തൊട്ടുപിന്നാലെ ദുരിതബാധിത പ്രദേശങ്ങളിലേക്ക് അടിയന്തര സഹായമായി മരുന്നുകളും ഭക്ഷണ സാമഗ്രികളും കേരളം എത്തിച്ചിരുന്നു. കൂടാതെ വൈദ്യുതി പുന:സ്ഥാപനത്തിനായി കെ എസ് ഇ ബിയും സഹായമെത്തിച്ചു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം 10 കോടി രൂപയും സഹായ ധനമായി പ്രഖ്യാപിച്ചത്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *