ഗണപതി പ്രതിമ വിൽക്കുന്ന മുസ്ലിം; റെഡ് ലേബൽ പരസ്യത്തിനെതിരെ അസഹിഷ്ണുത മൂത്ത സംഘ്പരിവാർ അനുകൂലികൾ

മതസൗഹാർദം വിളിച്ചോതുന്ന പരസ്യങ്ങൾ ചെയ്യുന്നതിൽ ശ്രദ്ധ നേടുന്നവരാണ് റെഡ് ലേബൽ. എന്നാൽ റെഡ് ലേബലിന്റെ ഏറ്റവും പുതിയ പരസ്യം സംഘ്പരിവാർ അനുകൂലികളെ ചൊടിപ്പിച്ചിരിക്കുകയാണ്. ഗണപതി പ്രതിമകൾ വിൽക്കുന്ന മുസ്ലിമിനെ അവതരിപ്പിക്കുന്ന പരസ്യത്തിനെതിരെയാണ് സംഘ്പരിവാർ വാളോങ്ങിയിരിക്കുന്നത്

ഗണേഷ ചതുർഥിക്ക് ഗണപതി പ്രതിമ വാങ്ങാനായി ഹിന്ദു യുവാവ് എത്തുന്നതാണ് പരസ്യം. പ്രതിമയുണ്ടാക്കുന്നത് മുസ്ലീമാണെന്ന് അറിയുന്നതോടെ യുവാവ് മടങ്ങുന്നു. എന്നാൽ അദ്ദേഹത്തെ തടയുന്ന മുസ്ലീം വൃദ്ധൻ മതസൗഹാർദത്തെ കുറിച്ച് സംസാരിക്കുന്നതാണ് പരസ്യത്തിലുള്ളത്.

ഹിന്ദുക്കളെ അപമാനിക്കുന്നതാണ് പരസ്യമെന്നാണ് അസഹിഷ്ണുത മൂത്ത സംഘ്പരിവാർ അനുകൂലികൾ ആരോപിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ റെഡ് ലേബൽ ബഹിഷ്‌കരിക്കുക എന്ന ആഹ്വാനവുമായി ഇവർ സജീവമാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *