യുപിയിൽ ഐസിയുവിൽ കിടന്ന പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു

  • 10
    Shares

ഉത്തർപ്രദേശിലെ ബരേലിയിൽ തീവ്രപരിചരണ വിഭാഗത്തിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി. ആശുപത്രി ജീവനക്കാരനും മറ്റ് നാല് പേരും ചേർന്നാണ് കുട്ടിയെ ബലാത്സംഗം ചെയ്തത്. പാമ്പു കടിയേറ്റതിനെ തുടർന്നാണ് കുട്ടിയെ ഐസിയുവിൽ പ്രവേശിപ്പിച്ചത്.

വെന്റിലേറ്ററിൽ കിടക്കുമ്പോഴാണ് കുട്ടി പീഡിപ്പിക്കപ്പെട്ടതെന്ന് പോലീസ് പറയുന്നു. ഐസിയുവിൽ നിന്ന് ജനറൽ വാർഡിലേക്ക് മാറ്റിയ സമയത്താണ് കുട്ടി പീഡന വിവരം പുറത്തുള്ളവരെ അറിയിച്ചത്. പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെല്ലാം ഒളിവിലാണ്‌


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *