ഗൗരി ലങ്കേഷിന്റെ കൊലപാതകം: ഒരാൾ കൂടി അറസ്റ്റിൽ

  • 10
    Shares

ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. മടിക്കേരി സ്വദേശി രാജേഷാണ് അറസ്റ്റിലായത്. കേസിൽ കഴിഞ്ഞ ദിവസം രണ്ട് പേർ അറസ്റ്റിലായിരുന്നു. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം പത്തായി.

കോടതിയിൽ ഹാജരാക്കിയ രാജേഷിനെ ഓഗസ്റ്റ് ആറ് വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. കഴിഞ്ഞ ഹൂബ്ലിയിൽ നിന്നാണ് അമിത്, ഗണേഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്.

കൊലപാതകത്തിന് പിന്നിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഉൾപ്പെട്ടതായി പോലീസ് കോടതിയെ അറിയിച്ചിരുന്നു. ആറുപതോളം പേർ കൊലപാതകത്തിലും ഗൂഢാലോചനയിലുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.

ഗൗരിയെ വധിക്കാനുപയോഗിച്ച തോക്കും കാഞ്ചി വലിച്ച ആളിനെയുമാണ് ഇനി കണ്ടെത്താനുള്ളത്. കഴിഞ്ഞ സെപ്റ്റംബറിലാണ് ബംഗളൂരുവിലെ വസതിക്ക് മുന്നിൽ വെച്ച് ഗൗരി ലങ്കേഷിനെ അക്രമികൾ വെടിവെച്ച് കൊല്ലുന്നത്. സംഘ്പരിവാറിന്റെ കടുത്ത വിമർശകയായിരുന്നു ഗൗരി

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *