ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയിട്ട് ഇന്ന് ഒരു വർഷം; അന്വേഷണം അവസാനഘട്ടത്തിൽ

  • 11
    Shares

മുതിർന്ന മാധ്യമപ്രവർത്തകയും സംഘ്പരിവാർ വിമർശകയുമായിരുന്ന ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരു വർഷം തികയുന്നു. കൊലപാതക കേസ് നിർണായകമായ വഴിത്തിരിവിലെത്തി നിൽക്കുകയാണ്. ഗൗരിക്ക് നേരെ വെടിയുതിർത്തത് ശ്രീരാമസേന പ്രവർത്തകൻ പരശുറാം വാഗ്മറാണെന്ന് വ്യക്തമാകുന്ന തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്

2017 സെപ്റ്റംബർ 5ന് രാജരാജേശ്വരി നഗറിലെ വസതിക്ക് മുന്നിൽ വെച്ചാണ് ഗൗരി ലങ്കേഷ് വെടിയേറ്റ് മരിക്കുന്നത്. താനാണ് വെടിയുതിർത്തതെന്ന് പരശുറാം മൊഴിനൽകിയിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബൈക്കിലെത്തിയ സംഘമാണ് ഗൗരിക്ക് നേരെ വെടിയുതിർത്തത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *