പാക്കിസ്ഥാനെതിരായ മത്സരം ബഹിഷ്‌കരിക്കാൻ ആവശ്യപ്പെട്ട ഗംഭീർ അതേ മത്സരത്തിന് കമന്ററി പറയാനെത്തി; തെരഞ്ഞെടുപ്പ് കഴിഞ്ഞല്ലോയെന്ന് സോഷ്യൽ മീഡിയ

Loading...

ലോകകപ്പിൽ നിന്ന് പുറത്തായാലും കുഴപ്പമില്ല, പാക്കിസ്ഥാനെതിരായ മത്സരം ഇന്ത്യ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടയാളാണ് ഗൗതം ഗംഭീർ. മത്സരം ബഹിഷ്‌കരിച്ചതിന്റെ പേരിൽ ഇന്ത്യക്ക് സെമിയിൽ എത്താൻ സാധിച്ചില്ലെങ്കിൽ ടീമിന് ആരാധകർ പിന്തുണ നൽകണമെന്നും ഗംഭീർ ആവശ്യപ്പെട്ടിരുന്നു. പുൽവാമ ഭീകരാക്രമണം ചൂണ്ടിക്കാട്ടിയായിരുന്നു ഗംഭീർ ഈ ആവശ്യമുന്നയിച്ചത്. ഇതേ സമയത്ത് ഗംഭീർ ബിജെപി സ്ഥാനാർഥിയായി മത്സരിക്കാനുള്ള തയ്യാറെടുപ്പിലുമായിരുന്നു

എന്നാൽ ഇന്ത്യ-പാക് മത്സരം ഇന്നലെ നടക്കുമ്പോൾ കമന്ററി പറയാൻ ഗംഭീർ എത്തിയത് ആരാധകരെ പോലും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. നാല് ദിവസത്തേക്ക് സ്റ്റാർ സ്‌പോർട്‌സിന് വേണ്ടി കമന്ററി പറയാൻ പോകുകയാണെന്നും എംപി ഓഫീസ് പ്രവർത്തിക്കുമെന്നും ഗംഭീർ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.

തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഗംഭീറിന്റെ രാജ്യസ്‌നേഹം അവസാനിച്ചോയെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. അതോ പണത്തിന് വേണ്ടി ഇത് തത്കാലത്തേക്ക് മാറ്റിവെച്ചതാണോയെന്നുമുള്ള പരിഹാസവും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *