ബിജെപിയുടെ ന്യായീകരണം വന്നു: അത് ഡ്യൂപ്പല്ല, ഗംഭീറിന്റെ ബാല്യകാല സുഹൃത്താണത്രെ

ഈസ്റ്റ് ഡൽഹി മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി ഗൗതം ഗംഭീർ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ ഡ്യൂപ്പിനെ ഉപയോഗിച്ചെന്ന ആരോപണത്തിൽ ബിജെപിയുടെ ന്യായീകരണം എത്തി. ഗംഭീർ ഡ്യൂപ്പിനെ ഉപയോഗിച്ചതല്ല. ശാരീരിക അവശതകളെ തുടർന്ന് അദ്ദേഹം വാഹനത്തിൽ ഇരിക്കുകയായിരുന്നു. അദ്ദേഹത്തിന് വേണ്ടി ബാലകാല്യ സുഹൃത്ത് ഗൗരവ് അറോറ വോട്ട് ചോദിക്കുകയായിരുന്നുവെന്നാണ് ബിജെപി പ്രതികരിചച്ത്.

ഗൗരവും ഗൗതമും ബാല്യകാല സുഹൃത്തുക്കളാണ്. ഗൗരവിന്റെ പിതാവ് ബിജെപിയുടെ സജീവ പ്രവർത്തകനാണെന്നും ബിജെപി വക്താവ് പ്രവീൺ ശങ്കർ അവകാശപ്പെട്ടു. ഗൗതം ഗംഭീർ വാഹനത്തിൽ ഇരിക്കുമ്പോൾ ഗംഭീറിനോട് സാമ്യമുള്ള ഒരാൾ വാഹനത്തിന് മുകളിൽ കയറി വോട്ട് ചോദിക്കുന്നതിന്റെ ചിത്രം ആം ആദ്മി പാർട്ടിയാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *