മുൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ ബിജെപിയിൽ ചേർന്നു
ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ ബിജെപിയിൽ ചേർന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഗംഭീർ ഡൽഹിയിൽ നിന്ന് മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
സംഘപരിവാറിന് വേണ്ടി നിരന്തരം ശബ്ദിച്ചു തുടങ്ങിയപ്പോൾ തന്നെ ഗംഭീർ ബിജെപിയിൽ ചേരുമെന്നത് ഏകദേശം ഉറപ്പായിരുന്നു. ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം ബിജെപി അനുകൂല നിലപാടായിരുന്നു ഗംഭീർ സ്വീകരിച്ചു പോന്നിരുന്നത്.
കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ സാന്നിധ്യത്തിലാണ് ഗംഭീർ ബിജെപി അംഗത്വം സ്വീകരിച്ചത്.