മുസ്ലിം യുവാവിന് നേരെ നടന്ന ആക്രമണത്തെ അപലപിച്ചു; ബിജെപി എംപി ഗംഭീറിന് നേരെ തെറിവിളി

ഹരിയാനയിലെ ഗുരുഗ്രാമിൽ മുസ്ലിം യുവാവിന് നേരെ ഒരു സംഘം ക്രിമിനലുകൾ നടത്തിയ ആക്രമണത്തെ അപലപിച്ച ബിജെപി എംപി ഗംഭീറിന് നേരെ സംഘപരിവാറുകാരുടെ തെറിവിളി. ആക്രമണത്തെ ദു:ഖകരമായ സംഭവമെന്ന് വിശേഷിപ്പിച്ച ഗംഭീർ നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് സംഘപരിവാറുകാർ ഗംഭീറിനെതിരെ തിരിഞ്ഞത്. മുസ്ലിങ്ങൾ ആക്രമിക്കപ്പെടാനുള്ളവരാണെന്ന് കരുതുന്ന സംഘ് ഗുണ്ടകളാണ് ഗംഭീറിന് നേരെ തെറിവിളിയുമായി രംഗത്തെത്തിയത്.

രൂക്ഷമായ ചീത്തവിളിയാണ് ഗംഭീറിന് നേരെ ട്വിറ്ററിൽ ഉയരുന്നത്. എന്നാൽ ഇത്തരം സംഭവങ്ങളിൽ താൻ ഭയപ്പെടുന്നില്ലെന്ന് ഗംഭീർ പ്രതികരിച്ചു. കപടതയിൽ ജീവിക്കുന്നതിൽ നല്ലത് സത്യം പറയലാണെന്നും ഗംഭീർ പറഞ്ഞു. വികസനത്തിലാണ് ഊന്നൽ നൽകുന്നത്. സുരക്ഷിതരല്ലെന്ന് തോന്നിയാൽ നമ്മൾ എങ്ങനെയാണ് എല്ലാവരുടെയും വിശ്വാസം കാത്ത് സൂക്ഷിക്കുക എന്നും ഗംഭീർ ചോദിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *