രാജ്യത്തെ സാമ്പത്തിക വളർച്ചാ നിരക്ക് കുത്തനെ ഇടിഞ്ഞു; ആദ്യപാദ ജിഡിപി വെറും അഞ്ച് ശതമാനം

രാജ്യത്തെ സാമ്പത്തിക വളർച്ചാ നിരക്ക് ഇടിഞ്ഞു. ആഭ്യന്തര ഉത്പാദനത്തിന്റെ വളർച്ചാ തോത് ആറ് വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്. നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ അഞ്ച് ശതമാനം മാത്രമാണ് വളർച്ച. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷനാണ് വളർച്ചാ നിരക്ക് പുറത്തുവിട്ടത്.

കഴിഞ്ഞ വർഷം ഇതേ സമയത്ത് എട്ട് ശതമാനമായിരുന്നു ജിഡിപി വളർച്ചാ നിരക്ക്. കഴിഞ്ഞ ജനുവരി-മാർച്ച് പാദത്തിൽ ഇത് 5.8 ശതമാനമായി കുറഞ്ഞു. 2013 മാർച്ചിലാണ് ഇതിന് മുമ്പ് ഏറ്റവും ചെറിയ വളർച്ചാ തോത് രേഖപ്പെടുത്തിയിരിക്കുന്നത്. അന്ന് 4.3 ശതമാനമായിരുന്നു വളർച്ചാ തോത്.

തുടർച്ചയായ അഞ്ച് സാമ്പത്തിക പാദങ്ങളിലായി ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് കുറഞ്ഞുവരികയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *