തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഛത്തിസ്ഗഢ് കോൺഗ്രസ് വൈസ് പ്രസിഡന്റ് ബിജെപിയിൽ ചേർന്നു

  • 14
    Shares

തെരഞ്ഞെടുപ്പിന് മണിക്കൂറുകൾക്ക് ഛത്തിസ്ഗഢിൽ കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി പാർട്ടി വൈസ് പ്രസിഡന്റ് രാജി വെച്ചു. തിങ്കളാഴ്ച അമിത് ഷായുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ ഘനറാം സാഹു ബിജെപി അംഗത്വം സ്വീകരിക്കും.

ഇന്ന് ഛത്തിസ്ഗഢിൽ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുകയാണ്. ഇതിന് മുമ്പായിട്ടാണ് നേതാവ് രാജിവെച്ച് ബിജെപിയിൽ ചേരാനൊരുങ്ങുന്നത്. ഡ്രഗ് സിറ്റി മണ്ഡലത്തിൽ സീറ്റ് നൽകാത്തതിൽ ഘനറാം സാഹുവിന് അതൃപ്തിയുണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ.

കോൺഗ്രസ് പ്രസിഡന്റ് ഭൂപേഷ് ഭാഗൽ മാനസികമായി പീഡിപ്പിക്കുന്നുവെന്നാണ് രാജിക്കത്തിൽ സാഹു ആരോപിക്കുന്നത്. ഇന്നല്ലെങ്കിൽ നാളെ എന്നെ പുറത്താക്കാനാണ് പാർട്ടി അധ്യക്ഷൻ ആലോചിക്കുന്നത്. അതുകൊണ്ട് രാജിവെക്കുകയാണെന്നും ഇയാൾ പറയുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *