ബെഗുസരായിയിൽ കനയ്യകുമാറിനെതിരെ മത്സരിക്കാനില്ല; കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് പിൻമാറി

  • 56
    Shares

ബിഹാറിലെ ബെഗുസാരായിയിൽ മത്സരിക്കാനില്ലെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിംഗ്. മണ്ഡലത്തിൽ സിപിഐ സ്ഥാനാർഥിയായി കനയ്യകുമാർ വന്നതോടെയാണ് ഗിരിരാജ് സിംഗിന്റെ പിൻമാറ്റം. താനൊരിക്കലും നേതൃത്വത്തോട് ബെഗുസരായ് തരണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. തനിക്ക് നവാദ സീറ്റ് മതിയെന്നാണ് ഗിരിരാജ് സിംഗ് പറയുന്നത്.

മുതിർന്ന നേതാക്കൾ ഗിരിരാജ് സിംഗിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അതേസമയം മുന്നണി സമവാക്യത്തിന്റെ ഭാഗമായി നവാദ സീറ്റ് ലോക് ജനശക്തി പാർട്ടിക്ക് നൽകിയിരിക്കുകയാണ്. ഗിരിരാജ് സിംഗിന്റെ മൗലികവാദത്തിനെതിരെയാണ് തന്റെ പോരാട്ടമെന്ന് കനയ്യകുമാർ പ്രതികരിച്ചിരുന്നു. ഇന്ത്യക്കാരെ പാക്കിസ്ഥാനിലേക്ക് പറഞ്ഞയക്കുന്ന ഗിരിരാജ് സിംഗ് പാക് വിസാ മന്ത്രിയെ പോലെയാണ് പ്രവർത്തിക്കുന്നതെന്നും കനയ്യ കുമാർ പരിഹസിച്ചിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *