തിരിച്ചു പൊയ്‌ക്കോ മോദി: തമിഴ്‌നാട്ടിൽ ഗോ ബാക്ക് മോദി ഹാഷ് ടാഗ് ക്യാമ്പയിൻ

  • 77
    Shares

തമിഴ്‌നാട് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം. ഗോ ബാക്ക് മോദി എന്ന ഹാഷ് ടാഗോടുകൂടിയാണ് പ്രതിഷേധം നടക്കുന്നത്. ഗജ ചുഴലിക്കാറ്റിനെ തുടർന്ന് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ച തമിഴ് ജനതയെ സഹായിക്കാൻ കേന്ദ്രം തയ്യാറായില്ലെന്ന് പ്രതിഷേധക്കാർ ാരോപിക്കുന്നു

തൂത്തുക്കുടി പോലീസ് വെടിവെപ്പിൽ 13 പേർ മരിച്ച സംഭവത്തിൽ മോദി മൗനം പാലിച്ചു. കാവേരി ജല തർക്കത്തിൽ കർണാടകക്ക് അനുകൂല നിലപാട് മോദി സ്വീകരിച്ചു തുടങ്ങിയ വാദങ്ങളും പ്രതിഷേധക്കാർ ഉയർത്തുന്നുണ്ട്.

എയിംസ് ആശുപത്രിയുടെ തറക്കല്ലിടൽ ചടങ്ങിനാണ് മോദി ചെന്നൈയിലെത്തിയത്. പ്രധാനമന്ത്രി പോകുന്ന വഴികളില്ലെല്ലാം പ്രതിഷേധം സംഘടിപ്പിക്കുമെന്ന് വിവിധ രാഷ്ട്രീയ പാർട്ടികളും അറിയിച്ചിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *