ബിജെപി അധ്യക്ഷൻ രാജിവെക്കണമെന്ന് മുതിർന്ന നേതാവ് പർസേക്കർ; ഗോവ ബിജെപിയിൽ കലാപം

  • 11
    Shares

ഗോവ ബിജെപിയിൽ പൊട്ടിത്തെറി. സംസ്ഥാന അധ്യക്ഷൻ വിനയ് തെണ്ടുൽക്കർക്കെതിരെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ലക്ഷ്മികാന്ത് പർസേക്കർ പരസ്യമായി രംഗത്തുവന്നു. സ്വന്തം നിലക്ക് തീരുമാനമെടുക്കാൻ കഴിയാത്ത അധ്യക്ഷൻ രാജിവെക്കണമെന്നാണ് പർസേക്കർ ആവശ്യപ്പെടുന്നത്. ഇല്ലെങ്കിൽ കേന്ദ്രനേതൃത്വം തെൻഡുൽക്കറെ നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

വിനയ് തെൻഡുൽക്കർ വെറും പാവയാണ്. ഇത് വ്യക്തിവിരോധം കൊണ്ടുപറയുന്നതല്ല. പാർട്ടി സംവിധാനം അഴിച്ചുപണിയണമെന്നും പർസേക്കർ ആവശ്യപ്പെട്ടു. ഇപ്പോഴത്തെ സംഭവവികാസങ്ങൾക്ക് പിന്നിൽ കോൺഗ്രസാണെന്ന സംശയവുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *