മുഖ്യമന്ത്രി ആശുപത്രിയിൽ; ഗോവയിൽ സർക്കാരുണ്ടാക്കാൻ കോൺഗ്രസ് അവകാശവാദം ഉന്നയിച്ചു

Loading...
  • 17
    Shares

ഗോവയിൽ സർക്കാരുണ്ടാക്കാൻ അവസരം നൽകണമെന്നാവശ്യപ്പെട്ട് എംഎൽഎമാർ രാജ്ഭവനിലെത്തി. കോൺഗ്രസ് നേതാവ് ബാബു കാവൽക്കറിന്റെ നേതൃത്വത്തിലുള്ള 14 എംഎൽഎമാരാണ് രാജ്ഭവനിലെത്തിയത്. എന്നാൽ ഗവർണർ മൃദുൽ സിൻഹയെ സംഘത്തിന് കാണാനായില്ല. നാളെ ഗവർണറെ കാണുമെന്നും സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം കോൺഗ്രസിനുണ്ടെന്നും കാവൽക്കർ പറഞ്ഞു

അതിനാടകീയ നീക്കങ്ങളാണ് ഗോവയിൽ തുടരുന്നത്. മുഖ്യമന്ത്രി മനോഹർ പരീക്കർ ആശുപത്രിയിൽ തുടരുകയാണ്. പരീക്കറിന് പകരം മറ്റൊരാളെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിക്കേണ്ടതില്ലെന്ന് ബിജെപി ഇന്ന് തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് രാജ്ഭവനിലെത്തിയത്.

ഗോവയിൽ 16 എംഎൽഎമാരുമായി ഏറ്റവും വലിയ ഒറ്റകക്ഷിയാണ് കോൺഗ്രസ്. അഞ്ച് പേരുടെ പിന്തുണ കൂടി ലഭിച്ചാൽ കോൺഗ്രസിന് ഭൂരിപക്ഷം ഉറപ്പിക്കാം. ഭരണം നിശ്ചലാവസ്ഥയിലാണെന്നും നാളെ ഗവർണറെ കണ്ട് അവകാശവാദം ഉന്നയിക്കുമെന്നും കോൺഗ്രസ് അറിയിച്ചു. സംസ്ഥാനത്തിന് മുഴുവൻ സമയം പ്രവർത്തിക്കുന്ന മുഖ്യമന്ത്രിയെയാണ് ആവശ്യം. പരീക്കറിന് പകരക്കാരെ കണ്ടെത്തേണ്ടതില്ലെന്ന ബിജെപി തീരുമാനമെടുത്തതിനാൽ തങ്ങൾക്കും അവസരം നൽകണമെന്നാണ് കോൺഗ്രസ് ഉന്നയിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *