അർധരാത്രിയിലെ ഗോവൻ നാടകം: പ്രമോദ് സാവന്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Loading...
  • 12
    Shares

ഗോവ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അർധരാത്രിയും കഴിഞ്ഞുപോയ നാടകീയ രംഗങ്ങൾക്കൊടുവിലായിരുന്നു സത്യപ്രതിജ്ഞ. പ്രമോദ് സാവന്തിനെ മുഖ്യമന്ത്രിയായി ഇന്നലെ ഏഴ് മണിയോടെ തന്നെ തീരുമാനിച്ചുവെങ്കിലും ഘടകക്ഷികളുമായുള്ള ചർച്ചകൾ രാത്രിയും തുടർന്നു.

ഘടകക്ഷികളും മൂന്ന് സ്വതന്ത്രരും അടക്കം 9 പേരുടെ പിന്തുണ ഉറപ്പായതോടെ നിതിൻ ഗഡ്ഗരിയുടെ നേതൃത്വത്തിൽ രാത്രി 12 മണിയോടെ രാജ്ഭവനിലെത്തി. രണ്ട് ഉപമുഖ്യമന്ത്രി പദം നൽകിയാണ് ഘടകക്ഷികളെ ബിജെപി വീഴ്ത്തിയത്. അതേസമയം കോൺഗ്രസ് എംഎൽഎമാർ വൈകുന്നേരം ഗവർണറെ കാണാനെത്തിയെങ്കിലും മൃദുല സിൻഹ അനുമതി നൽകിയില്ല. രാത്രി 12 മണിക്കും ബിജെപി നേതാക്കൾക്ക് സന്ദർശനാനുമതി നൽകി സത്യപ്രതിജ്ഞ ചെയ്യാൻ അവസരമൊരുക്കിയ ഗവർണറുടെ നടപടി വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുമുണ്ട്

11 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ഗോവ ഫോർവേർഡ് പാർട്ടി നേതാവ് വിജയ് സർദേശായി, മഹാരാഷ്ട്ര ഗോമന്തക് പാർട്ടി നേതാവ് സുദിൻ ധവാലികർ എന്നിവർ ഉപമുഖ്യമന്ത്രിമാരുമായും സത്യപ്രതിജ്ഞ ചെയ്തു. 40 അംഗങ്ങൾ മാത്രമുള്ള ഗോവ പോലുള്ള ചെറിയ സംസ്ഥാനത്തിൽ രണ്ട് ഉപമുഖ്യമന്ത്രി പദമാണ് സഖ്യകക്ഷികൾക്ക് ബിജെപി നൽകിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *