ഗോദാവരി നദിയിലെ ബോട്ടപകടം; മരണസംഖ്യ 11 ആയി; തെരച്ചിൽ തുടരുന്നു

ആന്ധ്രാപ്രദേശിലെ ഗോദാവരി നദിയിൽ ടൂറിസ്റ്റ് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. കച്ചലൂരു ഗ്രാമത്തിലെ നദിയിലാണ് അപകടമുണ്ടായത്. 61 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതിൽ 24 പേരെ രക്ഷപ്പെടുത്തി.

കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. നദിയിൽ കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയരുകയും ഒഴുക്കിന് ശക്തി കൂടുകയും ചെയ്തിരുന്നതിനാൽ ബോട്ട് യാത്ര കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിർത്തിവെച്ചിരിക്കുകയായിരുന്നു. ഇന്നാണ് നിയന്ത്രണം നീക്കിയത്.

മരിച്ചവരുടെ കുടുംബത്തിന് സർക്കാർ പത്ത് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഗോദാവരിയിൽ പ്രവർത്തിക്കുന്ന എല്ലാ ബോട്ടുകളുടെയും ലൈസൻസ് സർക്കാർ പിൻവലിച്ചു. ബോട്ടുകൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി വൈ എസ് ജഗൻമോഹൻ റെഡ്ഡി ഉത്തരവിട്ടു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *