ഗോധ്ര തീവെപ്പ് കേസ്: രണ്ട് പേർക്ക് ജീവപര്യന്തം ശിക്ഷ

  • 16
    Shares

അഹമ്മദാബാദ്: 2002 ൽ ഗോധ്രയിൽ സബർമതി എക്‌സ്പ്രസ് അഗ്നിക്കിരയാക്കിയ കേസിൽ രണ്ട് പേർക്ക് ജീവപര്യന്തം ശിക്ഷ. ഫാറുഖ് ഭാന, ഇംറാൻ ഷേറു എന്നിവരെയാണ് ഗൂഢാലോചന കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. അഹമ്മദാബാദ് സ്‌പെഷ്യൽ കോടതിയുടേതാണ് വിധി.

ഹുസൈൻ സുലൈമാൻ, കസം ഭാമേഡി, ഫാറൂഖ് ധന്ദിയ എന്നിവരെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. ഗോധ്ര തീവെപ്പ് സംഭവത്തിൽ സബർമതി എക്‌സ്പ്രസിന്റെ രണ്ട് കോച്ചുകൾ പൂർണമായി കത്തിനശിച്ചിരുന്നു. 59 പേരാണ് അന്ന് കൊല്ലപ്പെട്ടത്. ഗുജറാത്ത് കലാപത്തിന് തുടക്കമായത് ഈ സംഭവത്തോടെയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *