ഗോഡ്‌സെയെ പുകഴ്ത്താൻ മത്സരിച്ച് ബിജെപി നേതാക്കൾ; പാർട്ടിക്ക് ബന്ധമില്ലെന്ന് കൈ കഴുകി അമിത് ഷാ

ഗാന്ധി ഘാതകനും ഹിന്ദു തീവ്രവാദിയുമായ നാഥുറാം വിനായക ഗോഡ്‌സെയെ പുകഴ്ത്താൻ ബിജെപി നേതാക്കൾ മത്സരിക്കുമ്പോൾ പാർട്ടിക്ക് ബന്ധമില്ലെന്ന് പറഞ്ഞ് കൈ കഴുകി അമിത് ഷാ. കേന്ദ്രമന്ത്രി അടക്കമുള്ള നേതാക്കളുടെ പ്രസ്താവനകളുമായി ബിജെപിക്ക് ബന്ധമില്ലെന്നാണ് ദേശീയ പ്രസിഡന്റ് കൂടിയായ അമിത് ഷായുടെ പ്രതികരണം

അവർ പ്രസ്താവനകൾ പിൻവലിച്ചിട്ടുണ്ടെന്ന് അമിത് ഷാ പറയുന്നു. ഇത്തരം പ്രസ്താവനകൾ ഗൗരവമായി കാണുകയും അച്ചടക്ക കമ്മിറ്റിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. എന്നാൽ അമിത് ഷായുടെ പ്രതികരണത്തിന് തൊട്ടുമുമ്പ് പോലും ഗാന്ധിയുടെ കൊലയാളിയെ പുകഴ്ത്തുകയാണ് ബിജെപിയിലെ വിവിധ നേതാക്കൾ

ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന് ഭോപ്പാലിലെ ബിജെപി സ്ഥാനാർഥിയും മാലേഗാവ് സ്‌ഫോടന കേസ് പ്രതിയുമായ പ്രഗ്യാ സിംഗ് പറഞ്ഞിരുന്നു. പ്രഗ്യാ സിംഗിന്റെ പരാമർശത്തിൽ ബിജെപി പ്രതിരോധത്തിലായി നിൽക്കുമ്പോഴാണ് ഇവർക്ക് പിന്തുണയുമായി കേന്ദ്രമന്ത്രി അനന്ത് കുമാർ ഹെഗ്‌ഡെയും ബിജെപി എംപി നളീൻ കുമാർ കട്ടീലും രംഗത്തുവന്നത്. പ്രഗ്യാ സിംഗ് മാപ്പ് പറയേണ്ട കാര്യമില്ലെന്ന് ഇരു നേതാക്കളും പറഞ്ഞിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *