വലയിൽ കുരുങ്ങിയ മീൻ സഹോദരൻമാരെ ലക്ഷാധിപതികളാക്കി; ലേലത്തിൽ പോയത് അഞ്ചരലക്ഷത്തിന്
ഒരു മത്സ്യം ഒറ്റ ദിവസം കൊണ്ട് മത്സ്യത്തൊഴിലാളികളെ ആക്കിയത് ലക്ഷാധിപതികൾ. മുംബൈ സ്വദേശികളായ മഹേഷ്, ഭാരത് എന്നി സഹോദരങ്ങൾക്കാണ് അപൂർവ ഭാഗ്യം ല്ഭിച്ചത്. മത്സ്യബന്ധനത്തിനിടെ ഗോൽ ഫിഷ് എന്ന അപൂർവ മത്സ്യത്തെയാണ് ഇവർക്ക് ലഭിച്ചത്. സ്വർണഹൃദയമുള്ള മത്സ്യം എന്നറിയപ്പെടുന്ന മീനാണ് ഗോൽ ഫിഷ്.
30 കിലോയോളം ഭാരമുള്ള മത്സ്യമാണ് മഹേഷിനും ഭരതിനും ലഭിച്ചത്. അഞ്ചര ലക്ഷം രൂപക്കാണ് മീൻ ലേലത്തിൽ വിറ്റുപോയത്. സിംഗപ്പൂർ, മലേഷ്യ, ഇന്തോനേഷ്യ, ജപ്പാൻ എന്നിവിടങ്ങളിലാണ് ഗോൽ ഫിഷിന് ആവശ്യക്കാർ കൂടുതൽ. നിരവധി ഔഷധമൂല്യമുള്ള മത്സ്യമാണിത്