അഞ്ച് വർഷമെന്നാൽ 18,000 ദിവസം; ബിജെപി നേതാവ് ഗോപാലകൃഷ്ണന്റെ മണ്ടത്തരത്തിൽ ചിരി നിർത്താനാകാതെ സോഷ്യൽ മീഡിയ
അഞ്ച് വർഷമെന്നാൽ ഏതാണ്ട് 18,000ലും 19,000 നും ഇടയിൽ ദിവസങ്ങളുണ്ടെന്ന് ബിജെപിയുടെ വലിയ നേതാവ് ബി ഗോപാലകൃഷ്ണൻ. മുതിർന്ന നേതാവിന്റെ മണ്ടത്തരം കേട്ട് ചിരി നിർത്താനാകാത്ത അവസ്ഥയിലാണ് സോഷ്യൽ മീഡിയ. നേതാക്കൾ തന്നെ ഇത്രയും വലിയ മണ്ടൻമാരായാൽ അണികളുടെ അവസ്ഥയെന്താകുമെന്നാണ് പലരും ചോദിക്കുന്നത്.
ഏറ്റവും മുതിർന്ന നേതാവും പ്രധാനമന്ത്രി സ്ഥാനത്ത് ഇരിക്കുകയും ചെയ്യുന്ന നരേന്ദ്രമോദിയുടെ മണ്ടത്തരങ്ങൾ കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങളായി ആളുകളെ ചിരിപ്പിക്കുകയാണ്. ഇതുകൂടാതെയാണ് സംസ്ഥാന നേതാക്കളും വിഡ്ഡിത്തരം എഴുന്നള്ളിച്ച് വരുന്നത്.
മോദിയുടെ ഡിജിറ്റൽ ക്യാമറ, ഇ മെയിൽ, മേഘം തിയറി മണ്ടത്തരങ്ങളെ കുറിച്ചുള്ള ചാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു ബി ഗോപാല കൃഷ്ണൻ. ‘അഞ്ചുവർഷം എന്നു പറഞ്ഞാൽ ഏതാണ്ട് പത്തൊമ്പതിനായിരം ദിവസം വരും. ഏതാണ്ട് പതിനെട്ടിനും പത്തൊമ്പതിനും ഇടയിൽ. കാരണം 365 ദിവസമാണെല്ലോ ഒരു വർഷം. അതിനെ അഞ്ചുകൊണ്ട് ഗുണിക്കുക. ഏതാണ്ട് 17, 18000 ദിവസം വരും. ഇതിൽ ഒരു ദിവസമെങ്കിലും മലയാളത്തിലെ ന്യൂസ് 18 പ്രധാനമന്ത്രിക്ക് അനുകൂലമായി ഒരു പ്രക്ഷേപണം നടത്തിയിട്ടുണ്ടോ. ചർച്ച നടത്തിയിട്ടുണ്ടോ എന്നായിരുന്നു ഗോപാലകൃഷ്ണന്റെ ചോദ്യം