മുണ്ടെയുടെ മരണം കൊലപാതകമോ: അന്വേഷണം വേണമെന്ന് ആവശ്യമുയരുന്നു; അന്വേഷണ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതിലും ദുരൂഹത

  • 12
    Shares

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മരണം സംബന്ധിച്ച ഗുരുതര വെളിപ്പെടുത്തൽ പുറത്തുവന്ന സാഹചര്യത്തിൽ കൊല്ലപ്പെട്ട സംഭവം വീണ്ടും അന്വേഷിക്കണമെന്ന് ആവശ്യം. 2014 പൊതുതെരഞ്ഞെടുപ്പിൽ വോട്ടിംഗ് മെഷീനിൽ കൃത്രിമം കാണിച്ചത് മുണ്ടെക്ക് അറിയാമായിരുന്നുവെന്നും ഇത് വെളിപ്പെടുത്താനിരിക്കെയാണ് മുണ്ടെ കൊല്ലപ്പെട്ടതെന്നും ഇന്നലെ യു എസ് ഹാക്കർ വെളിപ്പെടുത്തിയിരുന്നു. 2014 നരേന്ദ്രമോദി സർക്കാരിൽ ഗ്രാമവികസന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഒരാഴ്ചക്കുള്ളിലാണ് മുണ്ടെ വാഹനാപകടത്തിൽ മരിക്കുന്നത്.

വാർത്ത ഞെട്ടിക്കുന്നതാണെന്ന് മുണ്ടെയുടെ അനന്തരവനും എൻ സി പി നേതാവുമായ ധനഞ്ജയ് മുണ്ടെ പ്രതികരിച്ചു. ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ട സംഭവം വീണ്ടും അന്വേഷിക്കണം. റോ അല്ലെങ്കിൽ സുപ്രീം കോടതി ജഡ്ജി സംഭവം അന്വേഷിക്കണമെന്നാണ് ധനഞ്ജയയുടെ ആവശ്യം.

കേന്ദ്രമന്ത്രി വാഹനാപകടത്തിൽ കൊല്ലപ്പെട്ട സംഭവം ഞെട്ടലോടെയാണ് പൊതുജനങ്ങൾ പോലും സ്വീകരിച്ചിരുന്നത്. കൊലപാതകമാണെന്ന് അന്നു തന്നെ ആരോപണം ഉയർന്നിരുന്നു. നാല് മാസത്തെ അന്വേഷണത്തിന് ശേഷം മരണകാരണം തലയിലേറ്റ മുറിവും ആന്തരിക രക്തസമ്മർദവും മൂലാണെന്ന് സിബിഐ കോടതിയിൽ റിപ്പോർട്ടും നൽകിയിരുന്നു.

സംഭവത്തെ കൂടുതൽ ദുരൂഹമാക്കുന്നത് മുണ്ടെയുടെ മരണം അന്വേഷിച്ച എൻ ഐ എ ഓഫീസറും കൊല്ലപ്പെട്ടു എന്നതാണ്. അന്വേഷണ ഉദ്യോഗസ്ഥനായ തൻസീൽ അഹമ്മദിനെ അക്രമികൾ വെടിവെച്ച് കൊല്ലുകയായിരുന്നു. തൻസീലും കുടുംബവും കാറിൽ സഞ്ചരിക്കവെ ബൈക്കിലെത്തിയ അക്രമികൾ വെടിയുതിർക്കുകയയാിരുന്നു. തൻസീലിന്റെ ഭാര്യയും ചികിത്സയിലിരിക്കെ കൊല്ലപ്പെട്ടു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *