അവിശ്വാസ പ്രമേയത്തെ പിന്തുണക്കുമെന്ന് ബിജെഡി; മോദി സർക്കാർ അങ്കലാപ്പിൽ

  • 14
    Shares

കേന്ദ്രസർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തെ പിന്തുണക്കുമെന്ന് ബിജു ജനതാദൾ. ബിജെഡി ലോക്‌സഭാ നേതാവ് ഭർത്തുഹരി മഹാതാബാണ് പാർട്ടിയുടെ നയം അറിയിച്ചത്. ലോക്‌സഭയിൽ 20 എംപിമാരാണ് ബിജെഡിക്കുള്ളത്.

തങ്ങൾ പ്രതിപക്ഷത്താണ് ഇരിക്കുന്നത്. അവിശ്വാസ പ്രമേയത്തിൻ മേൽ ചർച്ച വരുമ്പോൾ ഞങ്ങൾ സർക്കാരിനെ എതിർക്കുമെന്നും മഹാതാബ അറിയിച്ചു. ടിഡിപിയാണ് മോദി സർക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ പ്രമേയത്തെ അനുകൂലിക്കുമെന്ന് കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു

മോദി സർക്കാരിന് ലോക്‌സഭയിൽ വ്യക്തമായ ഭൂരിപക്ഷമുണ്ട്. എന്നാൽ പ്രാദേശിക പാർട്ടികളുടെ നിലപാട് അവിശ്വാസ പ്രമേയത്തിൽ നിർണായകമാകും. പ്രധാനമായും ബിജെഡി, എഐഎഡിഎംക, ശിവസേന, ജെഡിയു എന്നീ പാർട്ടിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് കണ്ടറിയേണ്ടത്.

അവിശ്വാസത്തെ അതിജീവിക്കുമെന്ന ഉറപ്പിലാണ് എൻഡിഎ. മുന്നണിയിലെ എംപിമാർക്ക് ബിജെപി വിപ്പ് നൽകിയിട്ടുണ്ട്. 15 വർഷത്തിന് ശേഷമാണ് ലോക്‌സഭയിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *