ആശങ്ക നീങ്ങി, മധ്യപ്രദേശിൽ കോൺഗ്രസിനെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചു; ബിജെപി തന്ത്രങ്ങൾ പാളി

  • 124
    Shares

മധ്യപ്രദേശിൽ സർക്കാരുണ്ടാക്കാൻ ഗവർണർ കോൺഗ്രസിനെ ക്ഷണിച്ചു. ഉച്ചയ്ക്ക് 12 മണിയോടെ കോൺഗ്രസ് നേതാക്കൾ ഗവർണറെ കാണും. ജോതിരാദിത്യ സിന്ധ്യ, ദിഗ് വിജയ് സിംഗ്, കമൽനാഥ് എന്നിവരാകും ഗവർണറെ കാണുക. ബി എസ് പിയും എസ് പിയും കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്

114 സീറ്റുകളാണ് കോൺഗ്രസിനുള്ളത്. ബി എസ് പി, എസ് പി പാർട്ടികളുടെ പിന്തുണയോടുകൂടി 117 സീറ്റുകൾ കോൺഗ്രസ് സഖ്യത്തിനുണ്ടാകും. കൂടാതെ സ്വതന്ത്രൻമാരുടെ പിന്തുണയും തങ്ങൾക്കുണ്ടെന്ന് കോൺഗ്രസ് അവകാശപ്പെടുന്നു. വൈകുന്നേരം നാല് മണിക്ക് ചേരുന്ന നിയമസഭാ കക്ഷി യോഗത്തിൽ നേതാവിനെ തെരഞ്ഞെടുക്കും. മുഖ്യമന്ത്രിയെ രാഹുൽ ഗാന്ധിയാകും തീരുമാനിക്കുക.

നേരത്തെ ബിജെപിയും ഗവർണറെ കാണുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാൽ സ്വതന്ത്രർ കോൺഗ്രസിനൊപ്പം നിൽക്കാൻ തീരുമാനിച്ചതോടെ അമിത് ഷായുടെ തന്ത്രങ്ങൾ പാളുകയായിരുന്നു


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *