ഗോവിന്ദക്ക് ചില മാനസിക പ്രശ്‌നങ്ങളുണ്ടെന്ന വെളിപ്പെടുത്തലുമായി സുഹൃത്ത്

നടൻ ഗോവിന്ദയെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സുഹൃത്ത്. ഗോവിന്ദക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹത്തിന് കൗൺസിലിംഗ് നൽകണമെന്നുമാണ് സുഹൃത്ത് പറയുന്നത്. കുറച്ചുകാലമായി ഗോവിന്ദയുടെ പ്രവൃത്തിയിലും രീതികളിലുമൊക്കെ പൊരുത്തക്കേടുണ്ടെന്നാണ് സുഹൃത്ത് പറയുന്നത്.

ഗോവിന്ദയുടെ അവസാന ചിത്രമായ രംഗീല രാജ ഏറ്റെടുക്കാൻ വിതരണക്കാർ തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെ ചില മാനസിക പ്രശ്‌നങ്ങൾ കാരണം വിതരണക്കാരുമായി തല്ലിന്റെ വക്ക് വരെ താരം എത്തിയിരുന്നുവെന്നാണ് സുഹൃത്ത് പറയുന്നത്.

അവതാർ എന്ന സിനിമയിൽ അഭിനയിക്കുന്നതിനായി ജയിംസ് കാമറൂൺ തന്നെ വിളിച്ചിരുന്നതായും താനാണ് അവതാർ എന്ന പേര് നിർദേശിച്ചതെന്നും ഗോവിന്ദ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സമൂഹ മാധ്യമങ്ങളിൽ ഇതിനെതിരെ വ്യാപകമായ ട്രോളുകൾ പ്രവഹിക്കുമ്പോഴാണ് സുഹൃത്തിന്റെ വെളിപ്പെടുത്തൽ.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *