വോട്ടിംഗ് മെഷീനുകളുമായി ബിജെപി നേതാവിന്റെ ഹോട്ടലിൽ പോളിംഗ് ഉദ്യോഗസ്ഥൻ; വീഡിയോ കോൺഗ്രസ് പുറത്തുവിട്ടു

  • 266
    Shares

മധ്യപ്രദേശിൽ ഇവിഎമ്മുകളുമായി പോളിംഗ് ഉദ്യോഗസ്ഥൻ ബിജെപി നേതാവിന്റെ ഹോട്ടലിൽ വിശ്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെയാണ് സംഭവം. ഭോപ്പാലിലെ സാഗറിൽ വോട്ടെടുപ്പിൽ ഉപയോഗിച്ച ഇവിഎമ്മുകൾ പോളിംഗ് കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് സ്‌ട്രോംഗ് റൂമിലെത്തിയതെന്ന് ആരോപണം ഉയർന്നിരുന്നു. ഇത് തെളിയിക്കുന്ന ദൃശ്യങ്ങലാണ് കോൺഗ്രസ് പുറത്തുവിട്ടത്.

യൂത്ത് കോൺഗ്രസ് നേതാവായ സൽമാൻ നിസാമിയാണ് ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. ഷുജാൽപൂരിലുള്ള ഹോട്ടലിലാണ് സർക്കാർ ഉദ്യോഗസ്ഥൻ വോട്ടിംഗ് മെഷീനുകളുമായി വിശ്രമിക്കുന്നത്. ഇവിഎം സൂക്ഷിച്ചിരുന്ന ഭോപ്പാലിലെ സ്‌ട്രോംഗ് റൂമിൽ നിന്നുള്ള തത്സമയ സംപ്രേഷണം കഴിഞ്ഞ ദിവസം തടസ്സപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വോട്ടിംഗ് മെഷീനുകളുമായി സർക്കാർ ഉദ്യോഗസ്ഥനെ ബിജെപി നേതാവിന്റെ ഹോട്ടലിൽ കണ്ടെത്തിയത്.

ജില്ലാ ഇലക്ഷൻ ഓഫീസറോട് സംസ്ഥാന ചീഫ് തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. എന്നാൽ തെരഞ്ഞെടുപ്പ് ഓഫീസർ സുദം ഖഡെയെ പുറത്താക്കണമെന്നും സംഭവത്തിൽ അന്വേഷണം വേണമെന്നും പ്രതിപക്ഷ പാർട്ടികൾ ആവശയ്‌പ്പെട്ടു.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *