ആദ്യം ബൈക്ക് ചോദിച്ചു, പിന്നെ ആവശ്യങ്ങൾ കൂടി വന്നു; സഹികെട്ട വധുവിന്റെ ബന്ധുക്കൾ വരന്റെ തല മൊട്ടയിച്ചു

  • 31
    Shares

വിവാഹത്തിന് സ്ത്രീധനമായി ആദ്യം ആവശ്യപ്പെട്ടത് ബൈക്ക്. വധുവിന്റെ വീട്ടുകാർ പുതിയ മോഡൽ പൾസർ ബൈക്ക് തന്നെ വാങ്ങിച്ചു നൽകി. എന്നാൽ വിവാഹ ദിനത്തിൽ തനിക്ക് അപ്പാച്ചെ ബൈക്ക് വേണമെന്നായി ഡിമാൻഡ്. ഇതും വാങ്ങി നൽകാമെന്ന് വധുവിന്റെ വീട്ടുകാർ സമ്മതിച്ചു. പിന്നെ വരന് ആവശ്യങ്ങളുടെ കെട്ടഴിച്ചു. സഹികെട്ട വധുവിന്റെ വീട്ടുകാരാകട്ടെ തല മൊട്ടടിച്ച് വരനെ ഓടിച്ചു

ഉത്തർപ്രദേശിലെ ലക്‌നൗവിൽ കുരാംനഗർ ഗ്രാമത്തിലാണ് സംഭവം. അപ്പാച്ചെ ബൈക്ക് വാങ്ങി നൽകാമെന്ന് വധുവിന്റെ വീട്ടുകാർ പറഞ്ഞതോടെ യുവാവ് തനിക്ക് സ്വർണ നെക്ലൈസ് വേണമെന്നും ആവശ്യപ്പെട്ടു. മദ്യപിച്ച് ലക്കുകെട്ടാണ് വരനും സംഘവും എത്തിയതും. സംഭവം ഇത്രത്തോളമായതോടെയാണ് വധുവിന്റെ വീട്ടുകാരും വിവാഹത്തിന് എത്തിയ അതിഥികളും ഇടപെട്ടത്.

സംഗതി കൈവിട്ട് പോകുമെന്ന് കണ്ടതോടെ വരനും സംഘവും സ്ഥലം വിടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ തടഞ്ഞുവെച്ചു. തുടർന്ന് സമീപത്തുള്ള പാർക്കിലെത്തിച്ച് തല പാതി വടിച്ച ശേഷം പോലീസിന് കൈമാറുകയായിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *