ഇന്റർനെറ്റിന് വേഗത കൂടും; ജിസാറ്റ് 11 വിജയകരമായി വിക്ഷേപിച്ചു

  • 13
    Shares

ഗ്രാമീണ മേഖലയിലെ ഇന്റർനെറ്റിന്റെ വേഗത വർധിപ്പിക്കുക ലക്ഷ്യം വെച്ച് ഇന്ത്യ നിർമിച്ച ഉപഗ്രഹം ജി സാറ്റ് 11 വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യ ഇതുവരെ നിർമിച്ചതിൽ ഏറ്റവും ഭാരമേറിയ വാർത്താ വിതരണ ഉപഗ്രഹമാണ് ജിസാറ്റ് 11.

ഫ്രഞ്ച് വിക്ഷേപണവാഹനമായ ഏരിയൻ 5 ആണ് ജിസാറ്റ് 11നെ ഭ്രമണപഥത്തിൽ എത്തിച്ചത്. ഫ്രഞ്ച് ഗയാനയിലെ കൗറു വിക്ഷേപണകേന്ദ്രത്തിൽ നിന്ന് പുലർച്ചെ 3.30നായിരുന്നു വിക്ഷേപണം. 5845 കിലോഗ്രാമാണ് ജിസാറ്റ് 11ന്റെ ഭാരം.

ആശയവിനിമയ സംഗത്ത് ഇന്ത്യ ഇപ്പോഴുള്ളതിനേക്കാൾ ഇരട്ടി ശക്തിയിൽ പ്രവർത്തിക്കാൻ ജി സാറ്റ് 11 വഴി സാധിക്കും. 15 വർഷമാണ് ഉപഗ്രഹത്തിന്റെ കാലാവധി. 1200 കോടി രൂപയാണ് ചെലവ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *