88 ഇനങ്ങളുടെ ജി എസ് ടി നിരക്കുകൾ വെട്ടിക്കുറച്ചു; പതിനായിരം കോടിയുടെ നികുതിയിളവ്

  • 35
    Shares

ജി എസ് ടി കൗൺസിലിന്റെ യോഗത്തിൽ 88 ഇനങ്ങളുടെ നിരക്കുകൾ വെട്ടിക്കുറച്ചു. ഇതോടൊപ്പം നികുതി റിട്ടേൺ ലളിതമാക്കുകയും ചെയ്തതോടെ നിരവധി വീട്ടുപകരണങ്ങൾക്ക് വില കുറയും. ടെലിവിഷൻ, റഫ്രിജറേറ്റർ, മിക്‌സി തുടങ്ങിയവയുടെ നികുതി 28 ശതമാനത്തിൽ നിന്ന് 18 ശതമാനമാക്കി കുറച്ചു. 12 ശതമാനം നികുതിയുണ്ടായിരുന്ന സാനിട്ടറി നാപ്കിനുകളെ നികുതിയിൽ നിന്ന് ഒഴിവാക്കി.

27 ഇഞ്ചുവരെയുള്ള ടെലിവിഷൻ, വാഷിംഗ് മെഷീൻ, റഫ്രിജറേറ്റർ, എയർ കണ്ടീഷണർ, വീഡിയോ ഗെയിമുകൾ, വാക്വം ക്ലീനർ, ജ്യൂസർ മിക്‌സർ, ഗ്രൈൻഡർ, ഷേവിംഗ് ഉപകരണങ്ങൾ, ഹെയർ ഡ്രയർ, വാർണിഷ്, അയേൺ ബോക്‌സ്, സുഗന്ധദ്രവ്യങ്ങൾ, ടോയ്‌ലറ്റ് സ്‌പ്രേ, തുകൽ ഉത്പന്നങ്ങൾ എന്നിവയുടെ നികുതിയാണ് 18 ശതമാനമാക്കി കുറച്ചത്.

എണ്ണായിരം കോടി മുതൽ പതിനായിരം കോടി രൂപയുടെ വരെ നികുതിയിളവുകളാണ് 28ാമത് ജി എസ് ടി കൗൺസിൽ യോഗത്തിൽ പ്രഖ്യാപിച്ചത്. ആകെ 40 ഭേദഗതികൾക്ക് അംഗീകാരം നൽകി. പുതിയ നിരക്കുകൾ ജുലൈ 27 മുതൽ പ്രാബല്യത്തിലാകും.

അഞ്ച് കോടി വിറ്റുവരവുള്ള സ്ഥാപനങ്ങൾക്ക് ഇനി നാല് മാസത്തിലൊരിക്കൽ റിട്ടേൺ സമർപ്പിച്ചാൽ മതി. 93 ശതമാനം വ്യാപാരികൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും. അസം, അരുണാചൽപ്രദേശ്, ഹിമാചൽപ്രദേശ്, സിക്കിം, മേഘാലയ സംസ്ഥാനങ്ങൾക്ക് നികുതി ഇളവിനുള്ള പരിധി പത്ത് ലക്ഷത്തിൽ നിന്നും 20 ലക്ഷം രൂപയായി ഉയർത്തി. പഞ്ചസാര സെസിന്റെ കാര്യം അടുത്ത ജി എസ് ടി കൗൺസിൽ യോഗത്തിൽ തീരുമാനമെടുക്കും.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *