2001 മുതൽ 2016 വരെയുള്ള വർഷങ്ങളിൽ ഗുജറാത്തിലുണ്ടായത് 180 കസ്റ്റഡി മരണങ്ങൾ; ഒന്നിൽ പോലും ശിക്ഷയില്ല

30 വർഷം മുമ്പുള്ള കസ്റ്റഡി മരണക്കേസിൽ മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിന് ജീവപര്യന്തം ശിക്ഷ ലഭിച്ചിരിക്കെ മറ്റൊരു കണക്ക് കൂടി രാജ്യം ചർച്ച ചെയ്യുന്നു. 2001 മുതൽ 2016 വരെയുള്ള പതിനാറ് വർഷത്തിനിടെ ഗുജറാത്തിൽ റിപ്പോർട്ട് ചെയ്തത് 180 കസ്റ്റഡി മരണങ്ങളാണ്. എന്നാൽ ഇതിൽ ഒരു പോലീസുദ്യോഗസ്ഥൻ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്ന് ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ പറയുന്നു.

രാജ്യവ്യാപകമായി തന്നെ നോക്കിയാൽ 1557 കസ്റ്റഡി മരണങ്ങളാണ് പതിനാറ് വർഷത്തിനിടെയുണ്ടായത്. ശിക്ഷിക്കപ്പെട്ടതാകാട്ടെ 26 പോലീസുകാർ മാത്രം. കസ്റ്റഡിയിൽ നിന്ന് വിട്ടയച്ച പ്രതി ആശുപത്രിയിൽ വെച്ച് മരിച്ചുവെന്ന കുറ്റത്തിനാണ് സഞ്ജീവ് ഭട്ടിന് ജീവപര്യന്തം ശിക്ഷ ലഭിച്ചിരിക്കുന്നത്. ഈ അവസരത്തിലാണ് ഗുജറാത്തിലെ മറ്റ് കസ്റ്റഡി മരണ കണക്കുകൾ ചർച്ചയാകുന്നത്.

പ്രഭുദാസ് എന്നയാളുടെ മരണവുമായി ബന്ധപ്പെട്ടാണ് സഞ്ജീവ് ഭട്ട് ശിക്ഷിക്കപ്പെട്ടത്. 1990ലാണ് പ്രഭുദാസ് മരിക്കുന്നത്. ഈ സമയം സഞ്ജീവ് ഭട്ട് ജാംനഗർ അസി. പോലീസ് സൂപ്രണ്ടായിരുന്നു. കലാപമഴിച്ചുവിട്ടതിനെ തുടർന്നാണ് പ്രഭുദാസ് അടക്കം 133 പേരെ സഞ്ജീവ് ഭട്ടിന്റെ കീഴിലുള്ള ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്.

ഒമ്പത് ദിവസത്തിന് ശേഷം പ്രഭുദാസ് ജാമ്യത്തിൽ ഇറങ്ങുകയും ചെയ്തു. പത്ത് ദിവസത്തിന് ശേഷം വൃക്കസംബന്ധമായ രോഗത്തെ തുടർന്ന് ഇദ്ദേഹം ആശുപത്രിയിൽ എത്തുകയും ചികിത്സക്കിടെ മരിക്കുകയുമായിരുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *