ഗുജറാത്തിൽ ദളിത് യുവാവിന്റെ വിവാഹ ഘോഷയാത്ര തടയാൻ മേൽജാതിക്കാരുടെ കല്ലേറ്, ഒടുവിൽ പോലീസ് ലാത്തിച്ചാർജും

ഗുജറാത്തിലെ ആരാവല്ലി ജില്ലയിൽ ദളിത് യുവാവിന്റെ വിവാഹ ഘോഷയാത്ര തടയാൻ കല്ലേറുമായി മേൽജാതിക്കാർ. ഞായറാഴ്ചയാണ് വിവാഹ ഘോഷയാത്ര സംഘർഷത്തിൽ കലാശിച്ചത്. സബർകാന്ത ജില്ലയിലെ ഗ്രാമത്തിൽ നടന്ന കല്യാണത്തിന് നേർക്കാണ് സ്ത്രീകളടക്കമുള്ള സവർണജാതി ഗുണ്ടകൾ ആക്രമണം അഴിച്ചുവിട്ടത്.

ദളിതർ വിവാഹ ഘോഷയാത്ര നടത്താൻ പാടില്ലെന്നാണ് ഗുജറാത്തിലെ സവർണ ജാതി ഗുണ്ടകളുടെ തിട്ടൂരം. ഇതിനെതിരെ പോലീസ് സംരക്ഷണയിലാണ് ദളിത് വിഭാഗങ്ങൾ വിവാഹ ഘോഷയാത്ര നടത്തിയത്. പോലീസുണ്ടായിട്ടും താക്കൂർ ജാതിയിൽപ്പെട്ടവർ കല്ലേറ് നടത്തുകയായിരുന്നു. തുടർന്ന് പോലീസ് ലാത്തി വീശി.

റോഡിൽ യജ്ഞം നടത്താൻ ബിജെപി സർക്കാർ സവർണജാതി ഗുണ്ടകൾക്ക് അനുവാദം നൽകുകയും ചെയ്തിരുന്നു. ഘോഷയാത്ര വരുമ്പോൾ സവർണജാതി ക്രിമിനലുകൾ റോഡിൽ കുത്തിയിരുന്ന് യജ്ഞമെന്ന പേരിൽ ഘോഷയാത്ര മുടയ്ക്കുകയും ചെയ്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *