പ്രധാനമന്ത്രി സ്ഥാനം വേണ്ടെന്ന് കോൺഗ്രസ് പറഞ്ഞിട്ടില്ല: നിലപാട് തിരുത്തി ഗുലാം നബി ആസാദ്
ലോക്സഭാ ഫലം വന്നാൽ പ്രധാനമന്ത്രി സ്ഥാനത്തിന് വേണ്ടി കോൺഗ്രസ് വാശിപിടിക്കില്ലെന്ന പ്രസ്താവന തിരുത്തി മുതിർന്ന നേതാവ് ഗുലാം നബി ആസാദ്. ഇത്തരം റിപ്പോർട്ടുകൾ ശരിയല്ല. ഞങ്ങളാണ് ഏറ്റവും വലിയ പാർട്ടി. ഏറ്റവും പഴക്കമുള്ള പാർട്ടി. അഞ്ച് വർഷം സർക്കാരിനെ മുന്നോട്ടു കൊണ്ടുപോകണമെങ്കിൽ ഏറ്റവും വലിയ പാർട്ടിക്ക് അവസരം നൽകണമെന്നും ഗുലാം നബി ആസാദ് ഇന്ന് പറഞ്ഞു
എൻ ഡി എയെ പുറത്താക്കുകയാണ് ഏറ്റവും വലിയ ലക്ഷ്യമെന്നും പ്രധാനമന്ത്രി പദമല്ലെന്നുമായിരുന്നു ആസാദിന്റെ കഴിഞ്ഞ ദിവസത്തെ വാക്കുകൾ. സഖ്യകക്ഷികൾക്കായുള്ള സൂചനയായി ഇത് വ്യാഖ്യാനിക്കപ്പെട്ടിരുന്നു. എന്നാൽ കോൺഗ്രസ് അണികളിൽ നിന്ന് ഇതിനെതിരെ അമർഷമുയർന്നതോടെയാണ് വാക്കു പിൻവലിക്കാൻ അദ്ദേഹം തയ്യാറായതെന്നാണ് സൂചന.